Wear OS-ലെ Google Gemini - നിങ്ങളുടെ റിസ്റ്റിലുള്ള, സഹായകരമായ AI അസിസ്‌റ്റന്റ്
നിങ്ങളുടെ വാച്ചിലുള്ള, തീർത്തും സഹായപ്രദമായ ഞങ്ങളുടെ AI അസിസ്റ്റന്റ് ആണ് Wear OS-ലെ Gemini. നിങ്ങൾ എവിടെയായിരുന്നാലും, സ്വാഭാവികമായി സംസാരിച്ചുകൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കാം. ആപ്പുകൾ ഉപയോഗിച്ച് ടാസ്ക്കുകൾ കൈകാര്യം ചെയ്യാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും നിങ്ങൾക്കായി പ്രധാനപ്പെട്ട വിശദാംശങ്ങൾ വീണ്ടെടുക്കാനും Gemini-ക്ക് കഴിയും.
Gemini-യോട് ഇനിപ്പറയുന്നവ ചെയ്യാൻ പറഞ്ഞുനോക്കൂ:
കണക്റ്റഡ് ആയിരിക്കുക: “ക്ഷമിക്കണം, ഞാൻ വൈകി എന്ന് പറഞ്ഞുകൊണ്ട് നാദിയയ്ക്ക് ഒരു സന്ദേശമയയ്ക്കുക”
വിവരങ്ങൾ അറിയുക: “ഇന്ന് രാത്രിയിലെ ഡിന്നറിനായി എമിലി ഇമെയിൽ ചെയ്ത റെസ്റ്റോറന്റ് എവിടെയാണ്?”
മ്യൂസിക് കൺട്രോൾ ചെയ്യുക: “10 മിനിറ്റ് ജോഗിംഗിനായി ഒരു പ്ലേലിസ്റ്റ് സൃഷ്ടിക്കുക”
വിശദാംശങ്ങൾ ഓർമ്മിക്കുക: “ലെവൽ 2, സ്പോട്ട് 403 എന്നയിടത്താണ് ഞാൻ പാർക്ക് ചെയ്തതെന്ന് ഓർമ്മിക്കുക”
തിരഞ്ഞെടുത്ത ഉപകരണങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും Gemini ആപ്പ് ലഭ്യമാണ്. അനുയോജ്യമായ Wear OS വാച്ച്, അനുയോജ്യമായ ഉപകരണത്തിലേക്ക് കണക്റ്റ് ചെയ്തിരിക്കണം. പ്രതികരണങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുക. ഇന്റർനെറ്റ് കണക്ഷനും സജ്ജീകരണവും ആവശ്യമായേക്കാം. ചിത്രീകരണ ആവശ്യങ്ങൾക്കുള്ളതാണ് ഫലങ്ങൾ, അവ വ്യത്യാസപ്പെടാം.
ഉത്തരവാദിത്തത്തോടെ ക്രിയേറ്റ് ചെയ്യുക:
https://policies.google.com/terms/generative-ai/use-policy
പിന്തുണയ്ക്കുന്ന ഭാഷകളുടെയും രാജ്യങ്ങളുടെയും പൂർണ്ണ ലിസ്റ്റ് ഇവിടെ കാണുക:
https://support.google.com/?p=gemini_app_requirements_android
നിങ്ങൾ Gemini ആപ്പ് ഓപ്റ്റ് ഇൻ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ വാച്ചിലെ പ്രാഥമിക അസിസ്റ്റന്റ് ആയി Google Assistant-ന് പകരം Gemini ആപ്പ് ആകും പ്രവർത്തിക്കുക. ചില Google Assistant വോയ്‌സ് ഫീച്ചറുകൾ Gemini ആപ്പിൽ ഇപ്പോഴും ലഭ്യമല്ല. നിങ്ങൾക്ക് ക്രമീകരണത്തിൽ Google Assistant-ലേക്ക് മടങ്ങാം.
അപ്‌ഡേറ്റ് ചെയ്ത തീ���തി
2025, ജൂലൈ 31